May 20, 2024

വരികയായി പുഷ്‌പ്പോത്സവം: ഫ്‌ളവര്‍ ഷോ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
Img 20231012 190651.jpg
കല്‍പ്പറ്റ: വയനാട്ടിൽ പുഷ്‌പോല്‍സവം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അയിഗിരി അപ്പാര്‍ട്ട്‌മെന്റ് നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് ഫ്‌ലെളവര്‍ ഷോ ഓഫീസ് ഉദ്ഘാടനം ചെയ്തു. വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 29-ല്‍ പരം വര്‍ഷങ്ങളായി വര്‍ഷം തോറും നടത്തി വരുന്ന പുഷ്‌പോല്‍സവം കഴിഞ്ഞ 7 വര്‍ഷമായി മുടങ്ങിക്കിടന്നിരുന്നു. 2023 ഡിസംബര്‍ 20 മുതല്‍ 2024 ജനുവരി 10 – വരെ പുഷ്‌പോല്‍സവം നടത്തുന്നതാണ്.
പ്രസിഡന്റ് ജോണി പാറ്റാനി പരിപാടിയുടെ അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി
വി.പി.രത്‌നരാജ് സ്വാഗതം പറഞ്ഞു. കെ.എസ് രമേശ്, അഡ്വ.ടി.ജെ ഐസക്ക്, നഗരസഭ കൗണ്‍സിലര്‍മാരായ പി.വിനോദ് കുമാര്‍, പി.അബ്ദുള്ള, എം.കെ ഷിബു, സി.കമറുദ്ദീന്‍, സി.വിജയന്‍ ചെറുകര ഹോര്‍ട്ടികള്‍ച്ചറല്‍ സ്റ്റേറ്റ് ഡയറക്ടര്‍ ( സി പി ഐ), ഇ.ഹൈദ്രു (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) ഒ.എ.വീരേന്ദ്രകുമാര്‍ (ട്രഷറര്‍) തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *