June 20, 2026

സണ്ടേസ്ക്കൂൾ ഭദ്രാസന കലോൽസവം ഞായറാഴ്ച ;

0
IMG_20231013_084936.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ്, ഡയറക്ടർ അനിൽ ജേക്കബ് എന്നിവർ അറിയിച്ചു.
ഒക്ടോബർ 15 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും. മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി, വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക. ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ പതാക ഉയർത്തലിന് ശേഷം സണ്ടേസ്കൂൾ അസോസിയേഷൻ കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്യും.പരിപാടിയുടെവിജയത്തിനായി വിപുലമായ കലോൽസവ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *