September 8, 2026

ബഹുജന സദസ്സ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം: സ്വാഗതസംഘം രൂപീകരിച്ചു

0
IMG_20231018_193634.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബഹുജന സദസ്സ് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മുന്‍ എം.എല്‍.എ കെ.സി റോസകുട്ടി ചെയര്‍പേഴ്സണും നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ്ബാബു കണ്‍വീനറുമായിട്ടള്ള സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിക്കും.
ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണത്തില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി. കെ രമേശ്,കേരള സെറാമിക് ചെയര്‍മാന്‍ കെ.ജെ ദേവസ്യാ, കേരള സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ പി ആര്‍ ജയപ്രകാശ്, തഹസീല്‍ദാര്‍ വി.കെ ഷാജി, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്, മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *