എന്റെ വാര്‍ഡ് നൂറില്‍ നൂറ്; മികച്ച നേട്ടം കൈവരിച്ച മീനങ്ങാടിയെ ആദരിച്ചു
മീനങ്ങാടി: നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പെയിനില്‍ മികച്ച നേട്ടം കൈവരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി 12 വാര്‍ഡുകളില്‍ 100 ശതമാനം യൂസര്‍ ഫീയും 100 ശതമാനം വാതില്‍പ്പടി ശേഖരണവും പൂര്‍ത്തീകരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബേബി വര്‍ഗീസ്, ഉഷ രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രമോദ്, വി ഇ ഒ ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply