June 20, 2026

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം – എന്‍ ഡി അപ്പച്ചന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : വയനാട്ടിലെ കര്‍ഷകരും ഗ്രാമീണ ജനതയും നേരിടുന്ന ഗുരുതരമായ വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരും വനം വകുപ്പും തയ്യാറാകണം എന്ന് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു കല്‍പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കയാണ് കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നു സര്‍ക്കാരോ, വനം വകുപ്പോ യാതൊരു നടപടിയും സ്വീകരിക്കാതെ നോക്ക് കുത്തിയായിരിക്കുകയാണ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും പ്രത്യക്ഷ സമര പരി പാടികള്‍ക്ക് നോതൃത്വം നല്‍കും എന്നും, ഈ മാസം 26 ന് നടത്തുന്ന ജില്ലാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ബി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു കെ പി സി സി സി മെമ്പര്‍ പി ടി മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മെംബര്‍ പി.പി. ആലി, വി എ മജീദ്, അഡ്വ ടി ജെ ഐസക്ക്, കെ വി പോക്കര്‍ ഹാജി, ഒ വി അപ്പച്ചന്‍ , വിജയമ്മ ടീച്ചര്‍, ജഷീര്‍ പള്ളിയാല്‍ , ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, കണ്ടത്തില്‍ ജോസ്, ചന്ദ്രിക കൃഷ്ണന്‍ ,അജിത കല്‍പറ്റ എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *