ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം: നടുക്കം മാറാതെ ചെതലയത്തുകാർ
ചെതലയം: ചെതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കുന്ന ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് വിമുക്തമാകാതെ ഒരു ഗ്രാമം. നാടിനെ നടുക്കിയ സംഭവം ദുരൂഹതയുടെ ആഴങ്ങളിലേക്ക് ഒരു നാടിനെ തള്ളിയിടുകയാണ്. ചെതലയം ആറാം മൈലില്‍ ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപാന ശീലമുള്ള ഷാജു കുടുംബ വഴക്കിനെ തുടര്‍ന്ന് കുറച്ച് നാളുകളായി കുടുംബവുമായി അകല്‍ച്ചയിലായിരുന്നു.
അതേസമയം പോലീസ് കേസുകളെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കുന്നതിന് ഷാജുവിന് നിയമ തടസവമുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പ് മകളുടെ വിവാഹ സമയത്ത് നല്ല രീതിയില്‍ ആയിരുന്നെങ്കിലും പിന്നീട് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുകയും വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരികയുമായിരുന്നു. ഈയടുത്താണ് മകളുടെ വിവാഹം കഴിഞ്ഞതും.
ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഷാജു ഭാര്യ ബിന്ദുവിനേയും, മകന്‍ ബേസിലിനേയും വെട്ടിക്കൊലപ്പെടുത്തിയതായാണ് സൂചന. പിന്നീട് വിഷം കഴിച്ച ശേഷം മുകളിലെ മുറിയില്‍ തൂങ്ങി മരിക്കുകയും ചെയ്തു. അമ്മയേയും സഹോദരനേയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തിലുണ്ടായിരുന്ന മകള്‍ അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഇദ്ദേഹം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കും, നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ചതലയം യാക്കോബായ സുറിയാനി പള്ളിയിലാണ് സംസ്കാരം നടക്കുക.





Leave a Reply