June 20, 2026

തലപ്പുഴയിൽ തയ്യല്‍ മിഷ്യനുകളുടെ വിതരണം ഒക്ടോബര്‍ 24 ന് നടക്കും

0
20231021_170344.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തയ്യല്‍ മിഷ്യനുകളുടെ വിതരണം ഒക്ടോബര്‍ 24 ന് തലപ്പുഴയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 24 ന് രാവിലെ 11 മണിക്ക് തവിഞ്ഞാല്‍ പഞ്ചായത്ത് തലപ്പുഴയില്‍ നിര്‍മ്മിച്ച പുതിയ മാര്‍ക്കറ്റ് കെട്ടിട ഹാളില്‍ വെച്ചാണ് മിഷ്യന്‍ വിതരണ ചടങ്ങ് നടക്കുക.വരയാല്‍ പാറത്തോട്ടം കര്‍ഷക വികസന സമിതിയുടെ നേതൃത്വത്തില്‍ നാഷണല്‍ എന്‍.ജി.ഒ. ഫെഡറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി ആണിത്.
ഒ.ആര്‍. കേളു എം.എല്‍.എ. തയ്യല്‍ മിഷ്യന്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അദ്ധ്യക്ഷത വഹിക്കും. 50% സാമ്പത്തിക സഹായത്തോടെ 23 സാധാരണ മിഷ്യന്‍, 16 അമ്പ്രല്ല മിഷ്യന്‍, 4 പവര്‍ മിഷ്യന്‍ എന്നിങ്ങനെയാണ് വിതരണം നടത്തുക. വാര്‍ത്താ സമ്മേളനത്തില്‍ കര്‍ഷക വികസന സമിതി പ്രസിഡന്റ് ഗീതാ ഗംഗാധരന്‍ സെക്രട്ടറി പി.വി. വര്‍ഗ്ഗീസ്, ജോ.സെക്രട്ടറി അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *