July 10, 2026

കാല്‍ കിലോയോളം കഞ്ചാവുമായി മേപ്പാടി സ്വദേശികൾ പിടിയില്‍

0
20231021_170757
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന കാല്‍ കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. മേപ്പാടി സ്വദേശികളായ പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ് (22), മുക്കില്‍ പീടിക കാലടിയില്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (20) എന്നിവരെയാണ് പെരിക്കല്ലൂര്‍ക്കടവ് മരക്കടവ് റോഡില്‍ വെച്ച് പുല്‍പ്പള്ളി പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 57 എച്ച് 3979 നമ്പര്‍ മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തുലെടുത്തു. ഇരുവര്‍ക്കെതിരെയും എന്‍ഡിപി എസ് ആക്ട് പ്രകാരം കേസെടുത്തു. പുല്‍പള്ളി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.ജി സാജന്‍, എഎസ്‌ഐ ഫിലിപ്പ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അസീസ്, അയ്യപ്പന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news