May 20, 2024

സിവില്‍ സര്‍വീസ് സംരക്ഷണ ജാഥ: സ്വാഗതസംഘം രൂപീകരിച്ചു

0
20231021 181739.jpg
കല്‍പ്പറ്റ: സിവില്‍ സര്‍വീസ് സംരക്ഷണ ജാഥയോടനുബന്ധിച്ച് .സ്വാഗതസംഘം രൂപീകരിച്ചു. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ  നേതൃത്വത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക , അഴിമതിമുക്ത സിവില്‍ സര്‍വ്വീസ് യഥാര്‍ത്യമാക്കുക ,സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജാഥ നടത്തുന്നത്. നവംബര്‍ ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന കാല്‍നട പ്രചരണ ജാഥ  നവംബര്‍ 6 ന് ജില്ല വയനാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കല്‍പ്പറ്റ എ.ഐടി.യു.സി ഹാളില്‍ വച്ച് മുനിസിപ്പല്‍ കൗണ്‍സിലറും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ  ടി.മണി  ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.ആര്‍ ബിനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ സ.സി.എം സുധീഷ്, മണ്ഡലം സെക്രട്ടറി  യൂസഫ്. വി, യുവ കലാ സഹിതി ജില്ലാ സെക്രട്ടറി  ദിനേശന്‍ മാസ്റ്റര്‍,  ഫാരിസ് പി.ജി സോമനാഥന്‍ ,  റിയാസ് സി.പി , .പൈലി ഇ സി, കൃഷ്ണ കുമാര്‍, എം. ഫ് ഫ്രാന്‍സീസ്,  റഹീം സി.എം തുടങ്ങിയവര്‍ സംസാരിച്ചു. സി.എം സുധീഷ് ചെയര്‍മാനും ബിനില്‍കുമാര്‍ ടി.ആര്‍ കണ്‍വീനറും , ആര്‍.ശ്രീനു ട്രഷററുമായി  സ്വഗത സംഘം രൂപീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *