July 10, 2026

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

0
20231021_181613.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍(കെ.എച്ച്.ആര്‍.എ.) ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വുഡ്‌ലാന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലാ ട്രഷറും യൂണിറ്റ് പ്രസിഡന്റും കൂടിയായഅബ്ദുള്‍ റഹ്മാന്‍ പ്രാണിയത്ത് അവര്‍കളുടെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് വിജുമന്ന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനീഷ്. ബി.നായര്‍. സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.ജില്ലാ കമ്മറ്റി അംഗം, ഉമ്മര്‍ പാരഡൈസ് യൂണിറ്റ് വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് മുജീബ് ചുണ്ട സംസ്ഥാന കമ്മറ്റി അംഗം പി.ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ജില്ലാ രക്ഷാധികാരി മുഹമ്മദാജിക്ക മീനങ്ങാടിയൂണിറ്റ് സെക്രട്ടറി ഹാജാഹുസൈന്‍,നിസാര്‍ പടിഞ്ഞാറത്തറ,റെജി വൈത്തിരി,യാസിര്‍ തൗഫീക്ക് മീനങ്ങാടിഎന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി .യു. സുബൈറിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹിക കളായി പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ പ്രാണിയത്ത് (തൗഫീക്ക് ഹോട്ടല്‍ കല്‍പ്പറ്റ)സെക്രട്ടറി ഉമ്മര്‍ പാരെഡൈസ് കല്‍പ്പറ്റട്രഷറര്‍ പോക്കു (ന്യൂ ഫോം ഹോട്ടല്‍ കല്‍പ്പറ്റ) ജില്ലാ കൗണ്‍സിലില്‍ അംഗങ്ങള്‍ പോക്കു (ന്യൂ ഫാം കല്‍പ്പറ്റ)നിയാസ് (ന്യൂ ഹോട്ടല്‍ കല്‍പ്പറ്റ) തിരഞ്ഞെടുത്തു. നന്ദി പോക്കു (ട്രഷറര്‍ ) നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news