May 20, 2024

കമ്മന നഞ്ഞോത്ത് പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലന ക്യാമ്പ് നടത്തി

0
20231021 195950.jpg
എടവക : എടവക ഗ്രാമ പഞ്ചായത്ത് കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ സഹകരണത്തോടെ കമ്മന നഞ്ഞോത്ത് പഞ്ചായത്ത് കുളത്തില്‍ സംഘടിപ്പിച്ച നീന്തല്‍ പരിശീലന ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അധ്യക്ഷത വഹിച്ചു.ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച മൂന്ന് വയസ്സുകാരി ഇര്‍ഹ സുഹൈല്‍, തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ നീന്തി റെക്കോര്‍ഡ് സൃഷ്ടിച്ച ഹൃതു കൃഷ്ണ എന്നിവരുടെ നീന്തല്‍ പ്രദര്‍ശനവും നടന്നു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്. പി.സി അംഗങ്ങള്‍, മാനന്തവാടി ജി.വി.എച്ച്.എസ എസ് ലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പരിശീലകരായ ആഷിര്‍ ചേലൂപ്പാടീ, എം അശ്വിനി നേതൃത്വം നല്‍കി. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ഇര്‍ഹ സുഹൈല്‍, ഹൃതു കൃഷ്ണ എന്നിവരെ ഭരണ സമിതിക്കു വേണ്ടി പ്രസിഡണ്ട് എച്ച് ബി.പ്രദീപ് ആദരിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് . വാര്‍ഡ് മെമ്പര്‍മാരായ സി.എം. സന്തോഷ്, ബ്രാന്‍ അമ്മദ് കുട്ടി, ഫയര്‍ ഓഫീസര്‍ പി.വി വിശ്വാസ്, പി.സി ജെയിംസ്, ജോജോ തോമസ്, ജില്‍ജ തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *