എന്റെ മണ്ണ് എന്റെ രാജ്യം അമൃത കലശയാത്ര സമാപിച്ചു
കല്‍പ്പറ്റ : എന്റെ മണ്ണ് എന്റെ രാജ്യം ക്യാമ്പ്യെയിനിന്റെ ഭാഗമായി നടത്തിയ കല്‍പ്പറ്റ ബ്ലോക്കുതല അമൃത കലശയാത്ര സമാപിച്ചു. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ജി. വി. എച്ച്. എസ്. എസ്സിന്റെ സഹകരണത്തോടെയാണ് അമൃത കലശയാത്ര സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജി. എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ പി. ടി. സജീവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ വിവിധ വില്ലേജുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ചു. ചടങ്ങില്‍ പഞ്ച്പ്രാണ്‍ പ്രതിജ്ഞയെടുത്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എം. കെ. ഷിബു, പി. ടി. എ. പ്രസിഡന്റ് കെ. രഞ്ജിത്ത്, എസ്. കെ. എം. ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സാവിയോ ഓസ്റ്റിന്‍, കല്‍പ്പറ്റ ജി. വി. എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ ഡി. കെ. സിന്ധു, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ. എസ്. സീന, കല്‍പ്പറ്റ വി. എച്ച്. എസ്. ഇ. പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് വാകേരി എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി മാര്‍ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷന്‍ കോളേജില്‍ സംഘടിപ്പിച്ച സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുതല അമൃത കലശയാത്ര ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. അനീഷ് ഉദ്ഘാടനം ചെയ്തു. മാര്‍ ബസേലിയോസ് കോളേജ് പ്രിന്‍സിപ്പാള്‍ ടി. ബിനോജ് അധ്യക്ഷത വഹിച്ചു.മാനന്തവാടി, പനമരം, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ നിന്നുള്ള അമൃത കലശങ്ങള്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ എത്തിക്കും. ഇവിടെ നിന്നും കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അമൃതകലശങ്ങളുമായി ന്യൂഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന ദേശീയതല പരിപാടികളില്‍ പങ്കെടുക്കും.
Leave a Reply