May 17, 2024

ബൈക്ക് അപകടത്തിൽ മരിച്ച യുവതിയുടെ സംസ്ക്കാരം നാളെ.

0
20231024 075905

 

ബത്തേരി:ഗുണ്ടൽപേട്ട ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മരിച്ച യുവതിയുടെ സംസ്ക്കാരം നാളെ (ബുധൻ) നടക്കും. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിൻ്റെ മകൾ ആഷ്‌ലി സാബു (23) മരിച്ചത്.

 

കഴിഞ്ഞ ദിവസംരാത്രിയാണ് അപകടം നടന്നത് . കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്.ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കുകയായിരുന്നു.

മാതാവ്. ബിൻ സി. സഹോദരങ്ങൾ – ബേസിൽ , ആതിര.മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *