June 20, 2026

മഹാനവമി ദിനത്തിൽ വൈത്തിരി സ്വയംഭൂ ശ്രീ മാരിയമ്മന്‍ കോവിലില്‍ ലക്ഷം ദീപങ്ങൾ തെളിയിച്ച് ഭക്തര്‍

0
20231024_154358
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: മഹാനവമി ദിനത്തോടനുബന്ധിച്ച് വൈത്തിരി സ്വയംഭൂ ശ്രീ മാരിയമ്മന്‍ കോവിലില്‍ ലക്ഷം ദീപം സമര്‍പ്പണം നടത്തി. നൂറുകണക്കിന് ഭക്തര്‍ നക്ഷത്ര ലക്ഷം ദീപങ്ങള്‍ തെളിയിച്ചു. ദേവിയുടെ ചൈതന്യത്താല്‍ ക്ഷേത്രത്തില്‍ തേജസ്സും , ഓജസ്സും വര്‍ദ്ധിപ്പിക്കുന്നതിനും സന്താന ഭാഗ്യം, മംഗല്യ കര്‍മ്മയോഗത്തിനും, ശത്രുദോഷങ്ങള്‍ അകറ്റുന്നതിനും വിദ്യാവിജയ പ്രാപ്തി, ധനലാഭം, ശാന്തി, സമാധാനം എന്നിവ പ്രദാനം ചെയ്യുവാനുവേണ്ടിയാണ് ഭക്തര്‍ ദേവിക്കു മുമ്പില്‍ ലക്ഷം ദീപം തെളിയിച്ചത്.

 

ക്ഷേത്രം മേല്‍ശാന്തി രാജഗോപാലിന്റെ കാര്‍മികത്വത്തില്‍ ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് കെ.രാജന്‍, സെക്രട്ടറി രൂപേഷ് എം ട്രഷറര്‍ സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *