November 7, 2026

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സ്പെഷ്യൽ കൺവെൻഷൻ ഒക്ടോബർ 26 ന് ചേരും

0
IMG_20231024_184454.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : : 2024 ലോകസഭ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി വയനാടിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന സ്പെഷ്യൽ കൺവെൻഷൻ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഒക്ടോബർ 26 ന് രാവിലെ 10 മണിക്ക് കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ. എം.പി. ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ എം.എൽ.എ. മുഖ്യ പ്രഭാക്ഷണം നടത്തും.
കെ.പി.സി.സി. തീരുമാന പ്രകാരം കേരളത്തിലെ 14 ജില്ലകളിലും ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി വയനാട്ടിൽ നടത്തുന്ന കൺവെൻഷനിൽ, കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് .ടി. സിദ്ദിഖ് എം.എൽ.എ, ജില്ലയുടെ ചാർജുള്ള ജമീല ആലിപ്പറ്റ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. തെരഞ്ഞെടുപ്പിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി കെ.പി.സി.സി. ചുമതലപ്പെടുത്തിയ കെ.പി.സി. മെമ്പർ പി.ടി. മാത്യു കൂടാതെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷനിൽ ജില്ലയിലെ എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് നിർദേശം. കാലികമായ ദേശിയ, രാഷ്ട്രീയ പ്രശ്നങ്ങൾ,രാജ്യവും സംസ്ഥാനവും, ജാതീയമായും വർഗീയമായും വേർതിരിക്കാൻ ബി.ജെ.പി ശ്രമിക്കുന്ന ഈ അവസരത്തിൽ കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും. ദുർഭരണത്തിനെതിരെയും, ഇടതുപക്ഷ സര്‍കാരിന്‍റെ അഴിമതിക്കെതിരെയും, പ്രവർത്തകരെ ബോധവാന്മാരാകുന്നതിനുവേണ്ടി തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി നടക്കുന്ന ഈ കൺവെൻഷനിൽ കോൺഗ്രസ് പ്രവർത്തകർ എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കേണ്ടതാണെന്നും കമ്മിറ്റി അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *