May 5, 2026

ഗവ.മെഡിക്കല്‍ കോളേജ് റോഡില്‍ മരക്കൊമ്പ് പൊട്ടിവീണു: ആളാപായം ഇല്ല 

0
Img 20231029 165935
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജ് റോഡില്‍ മരക്കൊമ്പ് പൊട്ടിവീണു. അപകട സമയം റോഡില്‍ ആളില്ലാത്തതിനാല്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ ആറോടെ മാനന്തവാടി ഗവ.യുപി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള പ്ലാവിന്റെ വലിയ കൊമ്പാണ് റോഡിലേക്ക് പൊട്ടി വീണത്. മെഡിക്കല്‍ കോളേജിലേക്കും മറ്റുമായി ദിനംപ്രതി നൂറു കണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. മാനന്തവാടി അഗ്നിരക്ഷാ സേനയെത്തിയാണ് മരക്കൊമ്പ് മാറ്റി ഗതാഗതം സുഗമമാക്കിയത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി സുരേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെ എ സനൂപ്, ടി ബിനീഷ് ബേബി, കെ ആര്‍ രഞ്ജിത്ത്, കെ സുധീഷ് എന്നിവരും മാനന്തവാടി ഗവ. യുപി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എ കെ റൈഷാദും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *