September 6, 2026

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ അധ്യാപക സംഗമവും ആദരിക്കലും സംഘടിപ്പിച്ചു

0
IMG_20260906_170747
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്:  തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപക സംഗമവും പഞ്ചായത്തിലെ സീനിയർ അധ്യാപകരെയും വിവിധ അവാർഡ് ജേതാക്കളായ അധ്യാപകരെയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തൊണ്ടർനാട് എം.ടി.എം.എച്ച്.എസ്.എസ്സിൽ വെച്ച് നടന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ സ്വാഗതം ആശംസിച്ചു.

 

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയിൻ മുഖ്യാതിഥിയായിരുന്നു. മാനന്തവാടി വിദ്യാഭ്യാസ ഉപജില്ല ഡയറക്ടർ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതാ രാമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആലിക്കുട്ടി ആറങ്ങാടൻ, ഷെബിറ മൊയ്തു, ബ്ലോക്ക് മെമ്പർമാരായ അബ്ദുള്ള കേളോത്ത്, സിനി മാണിശ്ശേരി, ജനപ്രതിനിധികളായ ബിന്ദു മറിയം, ഗീത ബാബു, ബെക്സി സണ്ണി, ശംഭു, പ്രസന്ന ടീച്ചർ, ശ്രീജ രാജേഷ്, ബീന ജോസഫ്, രാമൻ പയ്യമ്പള്ളി, ഹാരിസ് വാഴയിൽ, ചന്തു മണപാട്ടിൽ, രജിഷ കേളോത്ത്, മുഹ്സിൻ മാസ്റ്റർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. മൊയ്തു, കൃഷ്ണൻ മാസ്റ്റർ, മഞ്ജു ടി., രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജി ജോണി, പടയൻ അബ്ദുള്ള, സത്യൻ മാഷ്, രാജേഷ് കെ.എൻ., പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു ടി. എന്നിവർ സംസാരിച്ചു.

 

മറുപടി പ്രസംഗത്തിൽ കെ.ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ചന്തു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ബിന്ദു കെ.കെ. നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *