May 19, 2024

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ കേശദാന ക്യാമ്പയിൻ ‘സ്പെരൻസ’ സമാപിച്ചു

0
Img 20231106 104613

 

ദ്വാരക: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2023 മാർച്ച് 5 ന് ‘സ്പെരൻസ’ എന്ന പേരിൽ ആരംഭിച്ച കേശദാന ക്യാമ്പയിൻ സമാപിച്ചു. വിവിധ മേഖലകളുടെ സഹകരണത്തോടെയാണ് കേശദാന ക്യാമ്പയിൻ സംഘടിപ്പിച്ചത്. മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള വിവിധ മേഖലകളിൽ നിന്നായി 76 പേരാണ് മുടികൾ നൽകി ഈ ഉദ്യമത്തിൽ പങ്കാളികളായത്. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുന്നതിനായി തൃശൂർ അമല ഹോസ്പിറ്റലിലെ സോഷ്യൽ സർവീസ് വിംഗിന് ഇവ കൈമാറി. കെ.സി.വൈ.എം മാനന്തവാടി പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ, സെക്രട്ടറി ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, കോർഡിനേറ്റർ അഖിൽ ജോസ് വാഴച്ചാലിൽ, രൂപത ഡയറക്ടർ ഫാദർ സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് ചോക്കാട് യൂണിറ്റ് അംഗം ആഷ്‌ലി എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *