June 10, 2026

യൂത്ത് മാർച്ച് നിയോജക മണ്ഡലം തല സംഘാടക സമിതി രൂപീകരിച്ചു

0
Img 20231106 114055
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ ഡിസംബർ 8 മുതൽ 15 വരെ കോറോം മുതൽ കൽപ്പറ്റ വരെ വയനാടിന്റെ വിവിധ ഗ്രാമാന്തരങ്ങളിലൂടെ കടന്ന് പോകുന്ന ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് വിജയിപ്പിക്കുന്നതിന് മണ്ഡലം തല സംഘാടക സമിതി രൂപീകരിച്ചു.ജില്ലാ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അദ്യക്ഷത വഹിച്ചു.

ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിഎച്ച് ഫസൽ മുഖ്യപ്രഭാഷണം നടത്തി.സി പി മൊയ്തു ഹാജി,അസീസ് കോറോം,സി കുഞ്ഞബ്ദുള്ള,ഉവൈസ് എടവെട്ടൻ,ജാസർ പാലക്കൽ,സലാം വെള്ളമുണ്ട,ജാഫർ മാസ്റ്റർ,ഇബ്രാഹിം ഹാജി കുന്നോത്ത്,വെട്ടൻ അബ്ദള്ള ഹാജി,കൊച്ചി ഹമീദ്, മുരിക്കഞ്ചേരി സുലൈമാൻ ഹാജി,അസീസ് പനമരം,മോയി ഖാസിമി,മമ്മൂട്ടി നാലാം മൈൽ,ബ്രാൻ അഹമ്മദ് കുട്ടി,മോയി വരാംമ്പറ്റ, സൽമാമോയി,റസിയ അരണ പാറ,ഇബ്രാഹിം സി എച്ച്,മോയി കട്ടയാട്,ആശിഖ് എൻ,ജലീൽ പടയൻ,അസീസ് വി.പി,ആശിഖ് എം കെ,മായൻ മുതിര, കുഞ്ഞമ്മദ് കെ,റാഷിദ് തേറ്റ മല,മുഹമ്മദാലി വാളാട്,സാലിഹ് ദയരോത്ത്,സിദ്ധീഖ് ഇവി,ജബ്ബാർസി.പി.,ജംഷീദ് മാസ്റ്റർശിഹാബ് ഹയാത്ത്,റഹീം അത്തിലൻ,സമദ് വാളാട്എ കെ നാസർ,കേളോത്ത് അബ്ദുള്ള,സിറാജ് വെള്ളമുണ്ട,പി വി എസ് മൂസ,റിയാസ് വാളാട്,നജാസ് നാഫിൽ എന്നിവർ സംസാരിച്ചു.

കബീർ മാനന്തവാടി സ്വാഗതവും അസീസ് വെള്ളമുണ്ട നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *