June 10, 2026

ജില്ലാ യുവ ജനതാദൾ പുതിയ നേതൃത്വത്തിലേക്ക്

0
Img 20231106 114814
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : യുവ ജനതാദൾ ജില്ലാ പ്രസിഡണ്ടായി സൈഫുള്ള വൈത്തിരിയെ തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് തിരഞ്ഞെടുത്തത്.ദേശീയ കൗൺസിൽ അംഗം വിശ്വനാഥൻ, യുവജനതാദൾ സംസ്ഥാന സെക്രട്ടറി നൗഫൽ കാസർഗോഡ്, സംസ്ഥാന വൈസ് പ്രസിഡണ്ട് രബീഷ് പയ്യോളി, പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ദാസൻ കെ കെ എന്നിവർ നേതൃത്വം നൽകി,ജെ .ഡി .എസ് ജില്ലാ പ്രസിഡന്റ്‌ കുരിയകോസ് മുള്ളൻ മട യോഗം ഉദ്ഘാടനം ചെയ്തു.

ഉമ്മർ പുത്തൂർ, അനൂപ് മാത്യു എന്നിവരെ ജില്ലാ സെക്രട്ടറി മാരായും, കെ ആർ സാജു ജോയിന്റ് സെക്രട്ടറി ആയും, റംഷീദ് അലി യെ വൈസ് പ്രസിഡന്റ്‌ ആയും ട്രഷററായി നവാസ് കൽപ്പറ്റയും തിരഞ്ഞെടുത്തു. യോഗത്തിൽ കെ കെ ദാസൻ,നിസാർ പള്ളിമുക്ക്,രാധാകൃഷ്ണൻ,റിസ്വാൻ ജാസിർ,ആദർശ് കൽപ്പറ്റ,ദിനേശ് കൽപ്പറ്റ പ്രസംഗിച്ചു.

വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ജില്ലാ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *