മലയാള ഭാഷവാരാചരണം മത്സരവിജയികള്‍
കൽപ്പറ്റ : ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ കെ.ബബിത ജില്ലാതല ഭരണഭാഷപുരസ്‌കാരം ഒന്നാം സ്ഥാനം നേടി. കളക്ട്രേറ്റ് സീനിയര്‍ ക്ലാര്‍ക്ക് ബിജുജോസഫ് രണ്ടാം സ്ഥാനവും മാനന്തവാടി താലൂക്ക് ഓഫീസിലെ ബി.ആര്‍.പ്രജീഷ് മൂന്നാം സ്ഥാനവും നേടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തിരിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ശ്രീജിത്ത് കരിങ്ങാളി, വി.ടി.വിനോദ് ടീം ഒന്നാം സ്ഥാനം നേടി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ കെ.കെ.ശ്രീജിത്ത് രണ്ടാം സ്ഥാനവും ജില്ലാ പട്ടികജാതി ഓഫീസിലെ ജി.ശ്രീകുമാര്‍, വി.ജി.ചിഞ്ചു ടീം മൂന്നാം സ്ഥാനവും നേടി.





Leave a Reply