June 10, 2026

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു

0
Img 20231108 Wa0064
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്‍ ഉദ്ഘാടനവും വിവരശേഖരണവും നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അതത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ്തലം വരെ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണമാണ് ലക്ഷ്യം. സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ ഷാമില ജുനൈസ്, കെ റഷീദ്, പി.എസ് ലിഷ, കൗണ്‍സിലര്‍ സി കെ ആരിഫ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ.സത്യന്‍, ജെ എച്ച്.ഐ സജീവ്, നഗരസഭ സെക്രട്ടറി കെ.എം സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *