June 9, 2026

അക്ഷരക്കൂട് ഒന്നാം വാർഷികവും പുസ്തക പ്രകാശനവും നടത്തി 

0
Img 20231113 140029
By ന്യൂസ് വയനാട് ബ്യൂറോ

നീലഗീരി: കാരക്കൊല്ലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ വെച്ച് മലബാർ ഭദ്രാസനത്തിലെ അക്ഷരങ്ങളെയും ആശയങ്ങളേയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ അക്ഷരക്കൂടിൻ്റെ ഒന്നാം വാർഷികം നടത്തി .പരിപാടി അദ്ധ്യാപകനും എഴുത്തുകാരനുമായ റോയ്‌സണ്‍ പിലാക്കാവ് ഉദ്ഘാടനം ചെയ്തു.

അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ.വിപിൻ കുരുമോളത്ത് സ്വാഗതം പറഞ്ഞു. ബൈജു തെക്കുംപുറത്തിൻ്റെ പുതിയ കവിതാ സമാഹാരം ആഷാഢമേഘങ്ങൾ പെയ്തിറങ്ങുമ്പോൾ പ്രകാശനം അഭിവന്ദ്യ തിരുമേനി സലാം കൂരിക്കാടന് നൽകി നിർവ്വഹിച്ചു. ഒ.വി.വിജയന്റെ കടൽതീരത്ത് എന്ന പുസ്തകം സലാം കൂരിക്കാടനും (ജി എച്ച് എസ് എസ് മൂലങ്കാവ്) ബെന്യാമിൻ്റെ ആടുജീവിതം എന്ന പുസ്തകം  റെജി ജോർജ്ജും (സെന്റ് തോമസ് എയ്ഡഡ് പ്രൈമറി സ്കൂൾ, ഗൂഡല്ലൂർ) സദസിനെ പരിചയപ്പെടുത്തി. വികാരി ഫാ.അനിൽ കൊമരിക്കൽ ചടങ്ങിന് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *