May 14, 2026

555 ഹാൻസ് പാക്കറ്റുമായി വിൽപ്പനക്കാരൻ പിടിയിൽ

0
Img 20231113 181804
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 555 ഹാൻസ് പാക്കറ്റുമായി വിൽപ്പനക്കാരനെ പിടികൂടി. ബീനാച്ചി എക്സ് സർവ്വീസ് കോളനി, മുത്തങ്ങയിൽ വീട്ടിൽ, എം.ഹാരിസ്(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌.ഐ. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നടവയൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഹാൻസ് കടത്താൻ ഉപയോഗിച്ച കെ.എൽ. 73 ഇ 1381 സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.ഒമാരായ എം.എ ഷിഹാബ്, കെ.ആർ. അനു, പി.നിഷാദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *