ചുരം പ്രക്ഷോഭ യാത്ര സമാപിച്ചു
കല്‍പ്പറ്റ: ചുരം ഗതാഗതകുരുക്ക്, ബൈപ്പാസ്, ബദല്‍ റോഡുകള്‍ തുടങ്ങിയവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചുരം പ്രക്ഷോഭ യാത്ര ലക്കിടിയില്‍ കെ. മുരളീധരന്‍ എപി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരുകളുടെ അനാസ്ഥ വയനാടിന്റെ പരിമിത കണക്ടിവിറ്റി ഇന്നിന്റെയും നാളത്തെ തലമുറയുടേയും ഏറ്റവും വലിയ വെല്ലുവിളി. ചുരത്തിന്റെ മൂന്ന് വളവുകള്‍ നിവര്‍ത്താന്‍ വനം കിട്ടിയിട്ടും 6 കൊല്ലമായിട്ടും സാധിക്കാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേട് മൂലമാണ്. മറ്റുള്ള മേഖലകളുടെ വികാസം ചുരം ബൈപ്പാസിന്റെ കാര്യത്തിലും നാഷണല്‍ ഹൈവേയുടെ കാര്യത്തിലും എടുക്കുന്ന താല്‍പ്പര്യം വയനാടിന്റെ കാര്യത്തില്‍ എടുക്കാത്തത് ഒരിക്കലും നീതീകരിക്കാന്‍ സാധിക്കാത്തതാണ്. ഞാന്‍ ആദ്യമായി പിതാവിനോടൊപ്പം ചുരം കയറിയ അന്നത്തെ കാലത്തും നിന്ന് ചുരത്തിന് വല്ലാതെ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ പതിനായിരക്കണക്കിന് വാഹനങ്ങള്‍ കൂടുകയും ചെയ്തു. വാഹനങ്ങള്‍ കൂടുന്നതിനനുസരിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വം വാഹനങ്ങളുടെ നികുതി ചോദിച്ച് വാങ്ങുന്ന സര്‍ക്കാരുകള്‍ക്കുണ്ട്.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് 100 കോടി തുകയുണ്ടെങ്കില്‍ പൂര്‍ത്തീകരിക്കാവുന്ന ഒന്നാണ്. കെ റെയിലിന് പുറകെ പോയ സര്‍ക്കാര്‍ എന്തുകൊണ്ട് കേവലം 100 കോടി രൂപ ചെലവഴിച്ച് ഏറ്റവും മനോഹരമായ റോഡുണ്ടാക്കാം വയനാട്ടിലേക്ക് ഒരു പുതിയ പാത തുറക്കാം എന്നിരിക്കെ എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ചുരം ബൈപ്പാസും, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ഉള്‍പ്പെടെയുള്ള ബദല്‍ പാതകള്‍ എല്ലാം വന്നാലും വയനാട്ടിലെ ഭാവി വികസനത്തില്‍ മതിയാവില്ലെന്നും റെയില്‍ ഗതാഗതം കൂടി ആകുമ്പോള്‍ മാത്രമേ പ്രസ്തുത വിഷയം പൂര്‍ണ്ണമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം നിയമസഭയില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും, ചര്‍ച്ചകള്‍ നടത്തിയിട്ടും, കത്തുകള്‍ മുഖാന്തിരം ആവശ്യപ്പെട്ടിട്ടും ലക്കിടി, അടിവാരം, കളക്‌ട്രേറ്റ് പടിക്കല്‍ ഉള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടും വയനാടിന്റെ ഗതാഗതക്കുകുരുക്കും ഒറ്റപ്പെടലിനും ഫലമില്ലാതെ വന്നത് കൊണ്ടാണ് ഇത്തരമൊരു സമരത്തിന് നേതൃത്വം കൊടുത്തതെന്ന് അഡ്വ..ടി സിദ്ധിഖ് എം.എല്‍എ പറഞ്ഞു. ഈ പ്രക്ഷോഭത്തിന് ഫലം കണ്ടില്ലെങ്കില്‍ ഇതിനേക്കാള്‍ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ ഒറ്റപ്പെടുത്താനും, വികസന കാര്യത്തില്‍ വലിയ കഴിവും പ്രാപ്തിയും ഉള്ള ജില്ലയെ പിറകോട്ട് വലിക്കാനുമുള്ള ശ്രമം ഒരിക്കലും അനുവദിക്കില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലക്കിടിയില്‍ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം ചെയര്‍മാന്‍ ടി. ഹംസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ വിശിഷ്ട അതിഥിയായിരുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെകെ അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മുസ്ലീം ലീഗ് സെക്രട്ടറി സിപി ചെറിയമുഹമ്മദ്, കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍, കോഴിക്കോട് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ പുന്നക്കല്‍ മുഹമ്മദ്, കേരളാ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് ചെയര്‍മാന്‍ എംസി സെബാസ്റ്റ്യന്‍, പിപി ആലി, വയനാട് ചേമ്പര്‍ പ്രതിനിധി ജോണി പാറ്റാനി, വികെ ഹുസൈന്‍ കുട്ടി, സുരേഷ്ബാബു, വി.എ മജീദ്, പോള്‍സണ്‍ കൂവയ്ക്കല്‍, റസാഖ് കല്‍പ്പറ്റ, എം.എ ജോസഫ്, പി.കെ അബ്ദുറഹിമാന്‍, ചന്ദ്രിക കൃഷ്ണന്‍, എന്‍കെ റഷീദ്, ഉഷ തമ്പി, കെ ഹാരിസ്, പ്രവീണ്‍ തങ്കപ്പന്‍, സലീം മേമന, ശോഭനകുമാരി, ഷാജി കുന്നത്, സിപി കാസിം, കടവന്‍ ഹംസ, നജീബ് കരണി, നിസി അഹമ്മദ്, ബിനു തോമസ്, കേയംതൊടി മുജീബ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവമ്പാടിയിലെ നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചിപ്പിലിത്തോട് സ്വീകരണം ഒരുക്കി. ജാഥയുടെ സമാപനം സമ്മേളനം അടിവാരത്ത് നടന്നു. പ്രസ്തുത പരിപാടിയില്‍ വികെ ഉസൈന്‍കുട്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ്സ് ജേക്കബ് പ്രതിനിധി പ്രഭാകരന്‍ കെ എന്നിവര്‍ സംസാരിച്ചു.




Leave a Reply