നവകേരള സദസ്സ്: സ്വാഗത സംഘം ഓഫീസ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : നവംബര്‍ 23 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സ്വാഗത സംഘം ഓഫീസ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കല്‍പ്പറ്റ പോസ്റ്റ് ഓഫീസിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നവംബര്‍ 23 ന് രാവിലെ 11 ന് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് നവകേരള സദസ്സ് നടക്കുക. 5000 പേരെ പങ്കെടുപ്പിക്കുന്ന സദസ്സിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ പുരോഗമിച്ച് വരികയാണ്.
ഒക്ടോബര്‍ 18 നാണ് നവകേരള സദസ്സിന്റെ കല്‍പ്പറ്റ മണ്ഡലം സംഘാടക സമിതി രൂപീകരിച്ചത്. സമിതി യോഗത്തില്‍ 5 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. തുടര്‍ന്ന് സബ് കമ്മിറ്റികള്‍ വിവിധ ദിവസങ്ങളിലായി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും ഡെപ്യൂട്ടി കലക്ടറുമായ കെ. അജീഷ്, വൈത്തരി തഹസില്‍ദാര്‍ ആര്‍.എസ് സജി, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. റഫീഖ്, കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ ശിവരാമന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply