പിണങ്ങോട് യു.പി. സ്‌കൂൾ റോഡിന്‍റെ ശോച്യാവസ്ഥ: കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു
പൊഴുതന: പിണങ്ങോട് യു.പി. സ്‌കൂൾ റോഡിന്‍റെ ശോച്യാവസ്ഥ. കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് റോഡ് പണി ആരംഭിച്ചിട്ടും നിർമ്മാണത്തിൽ അശാസ്ത്രീയവും കാലതാമസവും മൂലം ജനങ്ങൾ ദുരിതം പേറുന്ന പിണങ്ങോട് യു.പി സ്‌കൂൾ തേവണ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരികണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റി പിണങ്ങോട് ടൗണിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. നിർമ്മാണത്തിൽ അഴിമതി നടന്നതായും നിർമ്മാണം ഏറ്റെടുത്ത കരാറുകർക്കെതിരെ ശക്തമായ നടപടി സ്വികരിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് എബിൻ മുട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളി മണ്ഡലം പ്രസിഡണ്ട് എം.വി. രാജൻ മാഷ്, സുനീഷ് തോമസ്, എം.എം ജോസ്, ഷുക്കൂർ പാലശ്ശേരി, സുലൈമാൻ നാണത്ത്, കണ്ണാട്ടി ശിഹാബ്, മലായി ശിഹാബ്, എന്നിവർ സംസാരിച്ചു. കുഞ്ഞാലി പാലിശ്ശേരി, ജാഫർ മുബി, ജിതേഷ് കുമാർ, ആലി കണ്ണാട്ടി, ജിതേഷ് പന്നിയോറ, സിദ്ദിക്ക് പറക്കുത്ത്, ഡേവിഡ് ചത്തോത്ത്, സതീഷ് നായർ, ബിജു മുട്ടപ്പള്ളി, ആലി കുന്നത്ത്, ഷമീർ പിണങ്ങോട്, പൂളക്കൽ മുസ്തഫ, അച്യുതൻ കമാടംകുന്ന്, മുസ്തഫ .പി, ആൽഫിൻ അമ്പാറയിൽ, മുബാരിഷ് അയ്യാർ എന്നിവർ നേതൃത്വം നൽകി.





Leave a Reply