May 15, 2026

ഗ്രാൻഡ് മാസ്റ്റർ മാർക്കെതിരെ കളിക്കാൻ വയനാട്ടിൽ നിന്ന് സഹോദരങ്ങൾ

0
Img 20231114 173728
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: തിരുവനന്തപുരത്ത് നവംബർ 16 മുതൽ 20 വരെ നടക്കുന്ന അന്തർ ദേശീയ ചെസ് ഫെസ്റ്റിവലിൽ ലോക പ്രശസ്ത ഗ്രാൻഡ് മാസ്റ്റർ മാരായ പ്രഗ്നാനന്ദയ്ക്കും നിഹാൽ സരിനും എതിരെ സഹോദരങ്ങൾ കരുക്കൾ നീക്കും. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി എം.എസ്. അനുരാഗും സഹോദരി ഇതെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി എം.എസ്. അനുഷയുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.11, 12 തിയതികളിൽ മൂന്നാറിൽ വച്ച് നടന്ന കേരള സ്‌റ്റേറ്റ് ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 15 ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനവും നവംബർ 8, 9 തിയതികളിൽ കണ്ണൂരിൽ വച്ച് നടന്ന 65-ാമത് സ്കൂൾ സ്‌റ്റേറ്റ് ചാംപ്യൻഷിപ്പി ൽ VI സ്ഥാനവും നേടിയാണ് ദേശിയ ചാംപ്യൻഷിപ്പിന് യോഗ്യത നേടിയത്.സഹേദരി അനുഷ സംസ്ഥാന സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്താൽമൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് (വെങ്കല മെഡൽ) ദേശീയ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ചെസ് ഫിഡെ റേറ്റിങ്ങിൽ സ്റ്റാൻഡേർഡ് , റാപ്പിഡ് , ബ്ലിറ്റ്സ് റേറ്റിങ്ങുകൾ നേടിയ വയനാട് ജില്ലയിലെ ആദ്യത്തെ വനിത ചെസ് താരം കൂടിയാണ് അനുഷ .മീനങ്ങാടി പാലക്കമൂല മാലിക്കാല പറമ്പിൽ എം.കെ. സുനിൽ – രജിത ദമ്പതികളുടെ മക്കളാണിവർ. ചൂതുപാറ സ്വദേശി വി.ആർ. സന്തോഷ് ആണ് പരിശീലകൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *