May 15, 2026

സി എച്ച് റെസ്‌ക്യൂ സെന്റര്‍ ഓഫീസ് ഉദ്ഘാടനം

0
Img 20231114 194046
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മര്‍ഹൂം സി എച്ച് മുഹമ്മദ് കോയയുടെ സ്മരണയില്‍ കല്‍പ്പറ്റ ആസ്ഥാനമായി സിഎച്ച് റെസ്‌ക്യൂ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.ബാപ്പു എംപി അധ്യക്ഷത വഹിച്ചു,

പാലിയേറ്റീവ് കെയര്‍, സന്നദ്ധ സേവനങ്ങള്‍ ,സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ,നിര്‍ധരരും പാവപ്പെട്ടവരുമായ രോഗികള്‍ക്ക് ചികിത്സാസഹായവും ഉപകരണങ്ങളും സൗജന്യമായി വിതരണം ചെയ്യുക,കല്‍പ്പറ്റ പരിതിയിലുള്ള ആശുപത്രികളില്‍ രോഗികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ രക്തം ആവശ്യം വന്നാല്‍ ഉടനടി സേവനം ലഭ്യമാക്കുന്ന വിധത്തിലുള്ള ബ്ലഡ് ബാങ്കും ഇതിന്റെ കൂടെ സജ്ജീകരിച്ചിട്ടുണ്ട്.

വയനാട് സി എച്ച് സെന്റര്‍ ഭാരവാഹികളായ പഴന്തോത്ത് മൂസ,സി മൊയ്തീന്‍കുട്ടി,റസാഖ് കല്‍പ്പറ്റ,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍ ജോയിന്റ് സെക്രെട്ടറി സി ഹാരിസ്,മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ്,വൈസ് പ്രസിഡന്റ് അഡ്വ എ പി മുസ്തഫ,എ പി ഹമീദ്,എന്‍ മുസ്തഫ,സി കെ നാസര്‍,മജീദ് സി പി,മുബഷീര്‍ ഇ എച്ഛ് എന്നിവര്‍ സംസാരിച്ചു.അംജിദ് ബിന്‍ അലി സ്വാഗതം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *