May 15, 2026

പനമരം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു 

0
Img 20231115 091552
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻറെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിൽ വിദ്യാർഥികളിൽ അവബോധം വളർത്തി പുതുതലമുറയെ മാലിന്യ സംസ്കരണ ത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്ത് കൊണ്ട് മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പിക്കുന്നതിനാണ് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചത്.

പനമരം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും 150 ഓളം വിദ്യാർഥികൾ ഹരിത സഭയിൽ പങ്കെടുത്തു. ഓരോ സ്കൂളിലെയും ജൈവ, അജൈവ മാലിന്യ സംസ്കരണങ്ങൾ, പ്രശ്നങ്ങൾ, പൊതു വൃത്തി, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, നിയമ നടപടികൾ എന്നിവയെ പറ്റി ചർച്ചകൾ നടത്തി വിദ്യാർത്ഥികളുടെ പാനൽ പ്രതിനിധികൾ റിപ്പോർട്ട്‌ തയ്യാറാക്കി അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ മറുപടി നൽകി.

പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. എം. ആസ്യ ടീച്ചർ കുട്ടികളുടെ ഹരിത സഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലയിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി.സുബൈർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീമ മാനുവൽ, പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സനീഷ്. സി. ജി, വി. ഇ. ഒ. ജസ്മൽഖാൻ, ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡന്റ്‌ ലീന തോമസ് എന്നിവർ മാലിന്യ സംസ്കരണ ത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *