May 15, 2026

ശിശുദിനം : റാലിയും ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു

0
Img 20231115 095507
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ:ശിശുദിനത്തോടനുബന്ധിച്ച് കരിങ്ങാരി ഗവൺമെന്റ് യുപി സ്കൂളിൽ ശിശുദിന റാലിയും, ഗൂഞ്ച് വളണ്ടറി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ചിത്രരചന ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ ബാഗും നോട്ടുബുക്കുകളു മുൾപ്പെടെയുള്ള പഠന സാമഗ്രികൾ വിതരണം ചെയ്ത ഗൂഞ്ചിന്റെ പ്രവർത്തനം വേറിട്ട അനുഭവമായി. കുട്ടികൾക്കുള്ള സമ്മാനവിതരണം ഗൂഞ്ച് പ്രതിനിധി ഷൈജു നിർവഹിച്ചു. പ്രധാന അധ്യാപകൻ ശശി മാഷ് സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് നാസർ. എസ് അധ്യക്ഷനുമായ പരിപാടിയിൽ എസ് എം സി ചെയർമാൻ മഹേഷ്,റഷീദ് കാരപ്പറമ്പൻ, അശ്വതി, സ്റ്റാഫ് സെക്രട്ടറി ടോമി മാത്യു സാർ, സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ, ബാലൻ പുത്തൂർ,പി വി മനോജ് സാർ, വഹീദ ടീച്ചർ, നിതാര ടീച്ചർ, സിന്ധുടീച്ചർ, ഷീജ ഡി.കെ, ജംഷീത, ജീന, വി. മനോജ്‌ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *