May 15, 2026

കളക്ടറേറ്റ് ധർണ നടത്തി

0
Img 20231115 170435
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :സംസ്ഥാനത്തെ എയ്ഡഡ് ഹയർ സെക്കൻഡറികളിൽ അനധ്യാപക നിയമനം നടത്തുക, ഡി. എ- ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എയ്ഡ്‌സ് ജീവനക്കാരുടെ ശമ്പള കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാതെ നേരിട്ട് നൽകുക, ഭിന്നശേഷി നിയമത്തിന്റെ പേരിൽ നിയമന അംഗീകാരം തടയുന്നത് ഒഴിവാക്കുക, അധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക,മെഡിസെപ്പിലെ അപാകത പരിഹരിക്കുക, സ്പാർക്കിലെ അശാസ്ത്രീയ സംവിധാനങ്ങൾ ലളിതമാക്കുക, ജീവനക്കാരന്റെ അവകാശമായ താൽക്കാലിക പ്രമോഷൻ സേവന ഭംഗമാക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കുക തുടങ്ങി ഇരുപത്തിയഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധരണ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ ധർണ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് കെ.എൽ ബിനോയ് അധ്യക്ഷത വഹിച്ചു ബെന്നി തോമസ്, ഈ സി ബിജു, കെ അലി അഷ്കർ, പി പ്രേംജിത്ത്, പി എ ദേവസ്യ, എലിസബത്ത് തേക്കാനത്ത്, കെ എം ഷീബ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *