ഇരട്ടകുട്ടികളുടെ സംഗമം നടത്തി
ബത്തേരി: ബത്തേരി അസംപ്‌ഷൻ എയുപി സ്കൂളിൽ ഇരട്ടക്കുട്ടികളുടെ സംഗമം നടത്തി. വിദ്യാലയത്തിലെ 16 ജോഡി ഇരട്ടകൾ പരിപാടിയിൽ പങ്കെടുത്തു. ഇരട്ടക്കുട്ടികളെ പരിചയപ്പെടുവാനും പരസ്പരം സംവദിക്കുവാനും കുട്ടികൾ സമയം കണ്ടെത്തി. ഇരട്ടകളുടെ സംഗമം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നവ്യനുഭവമായിരുന്നു.
ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ട്രീസ തോമസ്, അനു വി ജോയ്, അഞ്ജലി തോമസ്, ഷിമിൽ അഗസ്റ്റിൻ, ജസ്റ്റിൻ ഫിലിപ്പ്, അനു പി സണ്ണി എന്നിവർ നേതൃത്വം നൽകി.





Leave a Reply