സി. കെ ജാനുവിന്റെ ആത്മകഥ പുറത്തിറങ്ങുന്നു

കൽപ്പറ്റ : ഗോത്രമഹാസഭ അധ്യക്ഷയും പ്രമുഖ ആദിവാസി നേതാവുമായ സി കെ ജാനുവിന്റെ ആത്മകഥ നവമ്പർ 19 ന് പ്രകാശനം ചെയ്യും. അടിമ മക്ക എന്ന പേരിലുള്ള പുസ്തകം കൽപ്പറ്റ എൻ എം ഡി സി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തക കെ അജിതയാണ് പുറത്തിറക്കുന്നത്.
ഗോത്ര വാദ്യോപകരണങ്ങളുടെ വാദനത്തിന്റെ അകമ്പടിയോടെ സുപ്രസിദ്ധ ഗായിക നഞ്ചിയമ്മ പുസ്തകം ഏറ്റുവാങ്ങും. ഞായറാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന പരിപാടിയിൽ പ്രൊഫ: കുസുമം ജോസഫ് അധ്യക്ഷത വഹിക്കും.
കെ കെ സുരേന്ദ്രൻ പുസ്തകം അവതരിപ്പിക്കും .ഗ്രോവാസു, അഡ്വ: പ്രീത, അഡ്വ : ഭദ്ര , രേഖാരാജ്, സതി അങ്കമാലി, എബ്രഹാം ബെൻഹർ, ഡോ.എം ബി മനോജ്, പി കെ സജീവൻ , പ്രദീപൻ എർണാകുളം, മനില സി മോഹൻ, സതീശൻ ആലപ്പുഴ, ലീല കനവ്, എം ഗീതാനന്ദൻ , സി കെ ജാനു, ബാബു കാര്യമ്പാടി, എം കെ രാമദാസ് തുടങ്ങിയവർ സംസാരിക്കും.



Leave a Reply