August 23, 2026

കലാഭവന്‍ കലാജാഥക്ക് സ്വീകരണം നല്‍കി

0
Img 20231121 195159
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന കൊച്ചിന്‍ കലാഭവന്റെ കലാജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്‍കി. രാവിലെ 10ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ജാഥക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരത്തിന് പുറമെ കലാഭവന്‍ രാജേഷും സംഘവും അവതരിപ്പിച്ച കലാവിരുന്നും കലാജാഥക്ക് നിറം പകര്‍ന്നു. നവംബര്‍ 16ന് കാസര്‍കോഡ് നിന്നാണ് ജാഥ ആരംഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *