May 15, 2026

പാലിയാണയിൽ ഷെഡിന് തീപിടിച്ച സംഭവം : വയോധികന് പുറമെ ഭാര്യക്കും ദാരുണാന്ത്യം

0
Eilrheh24954
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് ചികിൽസയിലായിരുന്ന വയോധികയും മരിച്ചു. പാലിയാണ മണികണ്ഠാലയം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന

തേനാമിറ്റത്തില്‍ വെള്ളന്റെ ഭാര്യ തേയി ( 68) യെയാ ണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഗുരുതര പൊള്ളലേറ്റ ഭർത്താവ് വെളളൻ സംഭവ ദിവസം തന്നെ മരിച്ചു. ഇരുവരും തനിച്ച് താമസിച്ച് വന്നിരുന്ന ഷെഡ്ഡിനാണ് ഇന്നലെ വൈകീട്ട് 6.30 ഓടെ തീ പിടിച്ചത്. സമീപത്ത് ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളാണ് ആദ്യം അഗ്‌നി ബാധ കണ്ടത്. തുടര്‍ന്ന് സമീപവാസികള്‍ വെള്ളംകോരിയൊഴിച്ചു തീകെടുത്തിയെങ്കിലും വെള്ളന്‍ മരണപ്പെട്ടിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു വെള്ളന്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *