May 15, 2026

വിളവെടുപ്പിനു ദിവസങ്ങൾ ബാക്കി നിൽക്കെ ‌കാട്ടാന നെൽക്കൃഷി നശിപ്പിച്ചു

0
Img 20231122 100453
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കാട്ടാന നെൽക്കൃഷി നശിപ്പിച്ചു. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ചെഞ്ചടി പാടശേഖരത്തിലിറങ്ങിയ ഒറ്റയാനാണ് വിളവെടുപ്പിനു ദിവസങ്ങൾ മാത്രമുള്ള നെൽക്കൃഷി തിന്നുതീർത്തത്. നെയ്ക്കുപ്പ ചെഞ്ചടി രാജകുമാരി, വേണു, ലക്ഷ്മണൻ, സുരേന്ദ്രൻ, അമൽ, ശശി എന്നിവരുടെ നെല്ലാണ് കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചത്. ഒരാഴ്ച മുൻപും ഇതിൽ ചില കർഷകരുടെ നെല്ല് കന്മതിൽ ചാടിക്കടന്നെത്തിയ കാട്ടാന നശിപ്പിച്ചിരുന്നു. പാതിരി സൗത്ത് സെക്ഷനിലെ ചങ്ങലമൂലയ്ക്കു സമീപത്ത് നിന്നുമിറങ്ങിയ കാട്ടാനയാണ് ഇന്നലെ നെൽക്കൃഷി നശിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *