March 3, 2024

നവകേരള സദസ് ഇന്ന് വയനാട്ടിൽ

0
Eigdkyy6848

 

ക​ൽ​പ്പറ്റ: ന​വ​കേ​ര​ള സ​ദ​സ് ഇന്ന് ജില്ലയിൽ നടക്കും. കൽപ്പറ്റ ,മാനന്തവാടി, ബത്തേരി എന്നിവടങ്ങളിലാണ് സദസ്.

 

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ന​വ​ക​രേ​ള സ​ദ​സ്സു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച രാ​ത്രി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ജി​ല്ല​യി​ലത്തി. ഇന്ന് രാ​വി​ലെ ഒ​മ്പ​തി​ന് ക​ല്‍പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ഭാ​ത​യോ​ഗം ന​ട​ക്കും.

 

ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​ല​യി​രു​ത്തി. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, പ്ര​ഭാ​ത സ​ദ​സ്സ്, പ​രാ​തി സ്വീ​ക​ര​ണ കൗ​ണ്ട​റു​ക​ള്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് ക​ല​ക്ട​ര്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

 

ജി​ല്ല​യു​ടെ വി​ഷ​യ​ങ്ങ​ള്‍ ച​ർ​ച്ച​ചെ​യ്യും വ​യ​നാ​ട് ജി​ല്ല​യു​ടെ സ​മ​ഗ്ര​മാ​യ വി​ഷ​യ​ങ്ങ​ള്‍ പ്ര​ഭാ​ത യോ​ഗ​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യും. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ആ​ശ​യ വി​നി​മ​യം ന​ട​ത്തും.

 

ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ള്‍ക്ക് മാ​ത്ര​മാ​ണ് പ്ര​ഭാ​ത​യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പ​രാ​തി ന​ല്‍കാ​നും മ​റ്റു​മു​ള്ള പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യ പ്ര​ഭാ​ത​യോ​ഗ​ത്തി​ല്‍ നി​ന്നും സ്വ​രൂ​പി​ക്കു​ക​യും ഇ​വ​യെ​ല്ലാം ക്രോ​ഡി​ക​രി​ച്ച് വ​യ​നാ​ടി​നാ​യി പു​തി​യ വി​ക​സ​ന ന​യം രൂ​പീ​ക​രി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.ജി​ല്ല​യി​ല്‍ നി​ന്നും ക്ഷ​ണി​ക്ക​പ്പെ​ട്ട ഇ​രു​ന്നു​റോ​ളം പേ​ര്‍ പ്ര​ഭാ​ത​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

 

വി​വി​ധ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍, ക​ലാ​കാ​ര​ന്‍മാ​ര്‍, സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍, ക​ര്‍ഷ​ക പ്ര​തി​നി​ധി​ക​ള്‍, വെ​റ്റ​റ​ന്‍സ് പ്ര​തി​നി​ധി​ക​ള്‍, ക​ര്‍ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന തൊ​ഴി​ലാ​ളി​ക​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി സാ​മൂ​ഹ​ത്തി​ന്റെ നാ​നാ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ന​വ​കേ​ര​ള സ​ദ​സ്സി​ലെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *