ചുരം രണ്ടാം വളവിലെ വാഹനാപകടം; അപകടത്തിൽപ്പെട്ടത് ഉംറക്ക് പോകുന്ന കുടുംബാംഗത്തെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ പോയി മടങ്ങിവരുന്ന സംഘം
കൽപ്പറ്റ : ഇന്നലെ രാത്രി ഒരാളുടെ മരണത്തിനും എട്ടു പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ അപകടത്തിൽ പെട്ടത് ഉംറക്ക് പോകുന്ന കുടുംബാംഗത്തെ യാത്രയയക്കാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പോയ ശേഷം മടങ്ങി വരികയായിരുന്നു സംഘം.
. രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന പരിയാരം സ്വദേശി ഉപ്പൂത്തിയില്‍ കെ.പി. റഷീദ (38) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
ഇവരുടെ കുടുംബാംഗങ്ങളടക്കം ഒമ്പതു പേര്‍ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ റിയ (18), കാര്‍ ഡ്രൈവര്‍ ഷൈജല്‍ (23), ആസ്യ (42) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആസ്യയെയും, ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നമുഹമ്മദ് ഷിഫിന്‍ (സച്ചു എട്ട്), മുഹമ്മദ് ഷാന്‍ (14), അസ്ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരെയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.





Leave a Reply