June 10, 2026

ചന്ദന മരങ്ങള്‍ മോഷണം പോയതായി പരാതി

0
Img 20231123 160959
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: കുറുവദ്വീപിനടുത്ത് ചെറിയമലയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ രണ്ടു ചന്ദന മരങ്ങള്‍ മോഷണം പോയതായി പരാതി. ചെറിയമല കോളനിയിലെ കറവന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് 20ന് രാത്രി മരങ്ങള്‍ മുറിച്ചുകടത്തിയത്. പ്രായമുള്ള നല്ല കാതലുള്ളതുമായ മരങ്ങളാണു കടത്തിയത്. യന്ത്രവാള്‍ ഉപയോഗിച്ചാണു മരങ്ങള്‍ മുറിച്ചിരിക്കുന്നത്. കാതലുള്ള ചുവടുഭാഗമടക്കം കൊണ്ടുപോവുകയും ബാക്കി ഉപേക്ഷിക്കുയും ചെയ്തു. തൊട്ടടുത്തുള്ള വനപ്രദേശത്തും ചന്ദനമരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഇവ മുറിച്ചു കടത്തിയാലും ആരും അറിയാത്ത അവസ്ഥയാണുള്ളത്. ഇവക്ക് സംരക്ഷണം നല്‍കണമെന്നാണുനാട്ടുകാരുടെ ആവശ്യം. കുറുവദ്വീപ് വൈകിട്ട് അടച്ചുകഴിഞ്ഞാല്‍ ഈ പ്രദേശം വിജനമാണ്. എന്നാല്‍, വനപാതകളില്‍ രാത്രിയും വാഹനങ്ങളോടുന്നുണ്ട്. ചന്ദനം മുറിച്ച് വാഹനത്തില്‍ കടത്തിക്കൊണ്ടുപോയതായാണ് സംശയം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *