August 23, 2026

സൗഹൃദ ക്ലബ്ബ് ജില്ലാതല റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തി

0
Img 20231130 172023
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : സൗഹൃദ ക്ലബ്ബിന്റെ സ്‌കൂള്‍ കോർഡിനേറ്റര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു

മൂന്ന് ദിവസത്തെ പരിശീലനം. ഒ.ആര്‍.കേളു എം.എല്‍.എ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് സെല്‍ ജില്ലാ കോർഡിനേറ്റര്‍ സി.ഇ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍, ജോയിന്റ് കോർഡിനേറ്റര്‍ മനോജ് ജോണ്‍, ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ.എന്‍.സുശീല എന്നിവര്‍ പങ്കെടുത്തു. സമാപന സെഷനില്‍ കുട്ടികള്‍ തയ്യാറാക്കിയ ഉറവിടം എന്ന കയ്യെഴുത്ത് മാസികയും മൈത്രേയം എന്ന പത്രവും പ്രകാശനം ചെയ്തു. സമാപന സെഷന്‍ ജില്ലാ കോർഡിനേറ്റര്‍ എം.കെ.ഷിവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍മാരായ എന്‍.പി.മാര്‍ട്ടിന്‍, സാലിം അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന് ശാലിനി മാത്യു, ജെറ്റി ജോസ്, സോണി ജേക്കബ്, കെ.ഷാജി, ഡോ.സുമ ശ്യാം, വി.നീന എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *