May 30, 2026

സബ്ബ് രജിസ്ട്രാഫീസ് കെട്ടിട നിര്‍മ്മാണ തടസ്സം ഉടന്‍ നീക്കും 

0
Img 20231204 154616
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: 1982 മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പുല്‍പ്പള്ളി സബ്ബ് രജിസ്ട്രാഫീസിന് പഞ്ചായത്ത് വിട്ടു നല്‍കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാനുള്ള തടസ്സങ്ങള്‍ ഉടന്‍ നീക്കുമെന്ന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ പറഞ്ഞു. ആധാരം എഴുത്തുകാരുടെ പുല്‍പ്പള്ളി യൂണിറ്റ് സമ്മേളനം ലയണ്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പഞ്ചായത്ത് നല്‍കാന്‍ തയ്യാറായ സ്ഥലത്തിന്റെ അന്തിമ അനുമതിക്കായി പഞ്ചായത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ തീര്‍പ്പാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇതിനായി ചീഫ് സെക്രട്ടറിയെയും വകുപ്പ് മന്ത്രിയേയും ഉടന്‍ നേരില്‍ കാണുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ശ്രീനിഷ് കെ. അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ്, ജില്ലാ സെക്രട്ടറി എന്‍. പരമേശ്വരന്‍ നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. തങ്കച്ചന്‍, റിട്ടേണിംഗ് ഓഫീസര്‍ സുനിത വെള്ളമുണ്ട, ജയേഷ് ഗോപിനാഥ്, എം.ബി. പ്രകാശ് കല്‍പ്പറ്റ, കെ.ടി. രാഗിണി, സനത്ത് കുമാര്‍, അനീഷ് കീഴാനിക്കല്‍, കെ.കെ.ഷാജി, കെ. വിശ്വനാഥന്‍, അജേഷ് വിശ്വം തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *