June 20, 2026

കടാശ്വാസ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തും 

0
Eimdria25795
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തുമെന്ന് പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി, ശിവരാമന്‍ പാറക്കുഴി, സുന്ദര്‍രാജ് എടപ്പെട്ടി, ഷാജി ചുള്ളിയോട്, സി.ഡി. തങ്കച്ചന്‍, ഏലിക്കുട്ടി പുളിക്കതോട്ടത്തില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഈ വര്‍ഷം ആറുതവണ ജില്ലയില്‍ സിറ്റിംഗ് നടത്തി. സിറ്റിംഗുകളിലെ തീരുമാനം അതത് ബാങ്കുകള്‍ക്ക് നല്‍കാത്തതിനാല്‍ അവാര്‍ഡ് തുക കുറച്ചുള്ള തുക കര്‍ഷകര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല. കമ്മീഷന്‍ തീരുമാനം അറിയിച്ചില്ലെന്ന മറുപടിയാണ് ബാങ്കുകളുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്നതെന്ന് ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു. കടാശ്വാസ കമ്മീഷന്‍ അനുവദിച്ച തുക സര്‍ക്കാര്‍ എത്രയും വേഗം ബാങ്കുകള്‍ക്ക് കൈമാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *