May 31, 2026

പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളി ൽ എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ചു

0
20231226 144132
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വാരാമ്പറ്റ ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.പി. ശിവസുബ്രഹമണ്യൻ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ അസീസ്, വാരാമ്പറ്റ ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.സി. മമ്മൂട്ടി, ഗഫൂർ മാസ്റ്റർ, സുലൈമാൻ ,എം പി.ടി എ പ്രസിഡണ്ട് ഖമറുന്നീസ, ബിജുകുമാർ, പ്രോഗ്രാം ഓഫീസർ പി.ബി സരിത തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *