വീട്ടുമുറ്റം ക്യാമ്പയിൻ നടത്തി
കുഞ്ഞോം: പൊർളോം ശാഖാ വനിത ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞോം എം.കെ. ഉസ്മാന്റെ വസതിയിൽ വെച്ച് ശാഖാ തല വീട്ടുമുറ്റം ക്യാമ്പയിൻ സംഘടിപ്പിച്ചു.വീട്ടുമുറ്റംപരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. മൊയ്തു നിർവഹിച്ചു. ശാഖാ വനിത ലീഗ് പ്രസിസണ്ട്ആയിഷ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വനിത ലീഗ് വൈസ് പ്രസിഡണ്ട് ടി.എം ഖമർ ലൈല യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഷഹല നജും മഹദിയ്യ ക്ലാസ്സ് എടുത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ എം. മുസ്തഫ പഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് കെ.എ. മൈമൂന സെക്രട്ടറി ഷബീറ മൊയ്തു വാർഡ് മെമ്പർപ്രീത രാമൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി അസ്മ അബ്ദുള്ള സ്വാഗതവും ട്രഷറർ ഷമീല കെ.സി. നന്ദിയും പറഞ്ഞു
Leave a Reply