May 20, 2024

ജി. എച്ച് .എച്ച്.  എസ് തരുവണ വിജയോത്സവം ആഘോഷിച്ചു

0
20240201 173243

 

 

തരുവണ :. 2022 -23 ബാച്ച് എസ് എസ് എൽ സി ,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയവരെയും, ദേശീയ സ്കൂൾ ഗെയിംസിൽ പവർ ലിഫ്റ്റിഗ് മത്സരത്തിൽ വെങ്കലമെഡൽനേടിയ തരുവണ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ജാസ്മിൻ വിൽസനെയും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മൊമെന്റോയും, ക്യാഷ് പ്രൈസും നൽകി ആദരിച്ചു . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ അമീൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ നാസർ.എസ് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഷാഹിദാ ബഷീർ, എം പി ടി എ പ്രസിഡണ്ട് ശ്രീജ , ഇസ്മായിൽ, മമ്മൂട്ടി മാസ്റ്റർ,ഉമൈമത്ത്, സ്മിത മനോജ്. അധ്യാപകരായ എച്ച് എം മുഹമ്മദ് സാർ, മുഹമ്മദലി സാർ, പ്രദീപ് സാർ, അശോകൻ സാർ, മേഴ്സി ടീച്ചർ, സീനത്ത് ടീച്ചർ, സന്ധ്യ ടീച്ചർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രിൻസിപ്പാൾ ജെസ്സി ടീച്ചർ സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി സലാം സാർ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *