July 31, 2026

നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ച് ആരിൻ ബി. ബാബു

0
20240204 131048
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : വടകരയിൽ അലൻതിലക് നോർത്ത് കരാട്ടെ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫൈറ്റിംഗിൽ ഗോൾഡ് മെഡലും, കത്തയിൽ സിൽവർ മെഡലും നേടി ആരിൻ ബി ബാബു. പുൽപ്പള്ളി അലൻ തിലക് കരാട്ടെ സ്കൂളിൽ നിന്നും മൂന്ന് ഡാൻ ബ്ലാക്ക് ബെൽറ്റ് ആരിന് ലഭിച്ചിട്ടുണ്ട്. അഞ്ച് വയസ്സ് മുതൽ ക്യോഷി സുരേഷ് പി.വി യുടെ ശിക്ഷണത്തിലാണ് ആരിൽ കരാട്ടെ അഭ്യസിക്കുന്നത്.കാരാട്ടെയിൽ ജില്ലയിലും, സ്റ്റേറ്റ് ലെവലിലും നിരവധി മെഡലുകൾ ആരിന് ലഭിച്ചിട്ടുണ്ട്.പുൽപ്പള്ളി, പാക്കം ഭഗവതി പറമ്പിൽ ബാബു, അനീഷ ദമ്പതികളുടെ മകനാണ് ആരിൻ. പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആരിൻ. സഹോദരൻ ആരവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *