August 29, 2026

കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ടി.ജെ ഐസകിനെ കെ.പി.സി.സി നിർദേശിച്ചു

0
Img 20240205 121439
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഏഴ് മാസത്തോളം നീണ്ട കോൺഗ്രസിലെ അനിശ്ചിതത്വത്തിന് വിരമാമിട്ട് കൽപറ്റ നഗരസഭയുടെ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ടി.ജെ ഐസകിനെ കെ.പി.സി.സി നിർദേശിച്ചു. ആദ്യ വർഷം ചെയർമാൻ സ്ഥാനം ഐസക്കിന് നൽകാനും തുടർന്നുള്ള വർഷം പി. വിനോദ് കുമാറിന് സ്ഥാനം കൈമാറാനുമാണ് കെ.പി.സി.സി നൽകിയ കത്തിലുള്ളത്. വിനോദ് കുമാറിന് ഡി.സി.സി ഭാരവാഹിത്വം നൽകാനും കത്തിൽ നിർദേശമുള്ളാതായാണ് അറിയുന്നത്.

ഫെബ്രുവരി ഏഴിനാണ് മുൻസിപ്പൽ ചെയർമാൻ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്. കൗണ്‍സില്‍ ചേര്‍ന്ന് രാവിലെ 11ന് ചെയര്‍മാനെയും ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍പേഴ്‌സണനെയും തെരഞ്ഞെടുക്കും. ഡിസംബര്‍ 18ന് മുസ്‌ലിം ലീഗിലെ കെയെംതൊടി മുജീബ് ചെയര്‍മാന്‍ പദവിയും കോണ്‍ഗ്രസിലെ കെ. അജിത വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും രാജിവച്ച പശ്ചാത്തലത്തിലാണ് രണ്ടു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണി ധാരണയനുസരിച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ പദവി മുസ്‌ലിംലീഗിനാണ് ഇനി ലഭിക്കേണ്ടത്.

യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വർഷം ചെയർമാൻ സ്ഥാനം മുസ് ലിം ലീഗിനും തുടർന്നുള്ള രണ്ടരവർഷം കോൺഗ്രസിനും സ്ഥാനം നൽകാനായിരുന്നു ധാരണ. എന്നാൽ ലീഗനൻറെ കാലാവധിക്ക് ശേഷം ചെയർമാൻ സ്ഥാനത്തിന് വേണ്ടി കോൺഗ്രസിൽ നിന്നും ടി.ജെ ഐസകും പി. വിനോദ് കുമാറും ശക്തമായി രംഗത്തുവന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വിവിധ തലങ്ങളിൽ നിരവധി അനുനയന ചർച്ച നടന്നെങ്കിലും വിജയിക്കാത്താതിനെ തുടർന്ന് തീരുമാനം നീണ്ടുപോകുകയായിരുന്നു. രണ്ടുപേർക്കും സ്ഥാനം വീതംവെക്കാൻ തീരുമാനമായെങ്കിലും ആദ്യടേം തങ്ങൾക്ക വേണമെന്ന ആവശ്യത്തിൽ ഇരവരും ഉറച്ചു നിന്നതോടെ പ്രതിസന്ധി രൂക്ഷമായി. കോൺഗ്രസിനൻറെ പുതിയ നഗരസഭ ചെയർമാനെ തീരുമാനമാകാത്തതിനെ തുടർന്ന് മൂന്ന് വർഷം കഴിഞ്ഞാണ് ലീഗിനെ കെയം തൊടി മുജീബ് ചെയർമാൻ സ്ഥാനം രാജിവെച്ചത്. രാജിക്ക് ശേഷവും ചെയർമാനൻറെ കാര്യത്തിൽ കോൺഗ്രസിൽ തീരുമാനമായിരുന്നില്ല. തുടർന്നാണ് ഇരുവർക്കും ചെയർമാൻ സ്ഥാനം വീതം വെക്കാനും ആദ്യ അവസരം ഐസക്കിന് നൽകാനുമുള്ള കെ.പി.സി.സി യുടെ നിർദേശം കഴിഞ്ഞ ദിവസം എത്തിയത്. അതേ സമയം, രണ്ടു വർഷത്തിൽ താഴെ മാത്രം കാലാവധി ബാക്കിയുള്ളപ്പോൾ എങ്ങനെ ചെയർമാൻഷിപ്പ വീതം വെക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ തന്നെ ആശങ്കയുണ്ട്. 2010-2015 കാലയളവിൽ രമേശം ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റും കെ.എൽ. പൗലോസ് ഡി.സി.സി പ്രസിഡനൻറെ് ആയിരുന്ന സമയത്ത് രണ്ടരവർഷത്തെ കാലാവധിയിൽ പി.പി. ആലിയും ടി.ജെ ഐസകും ചെയർമാൻ സ്ഥാനം വീതം വെക്കാൻ കെ.പി.സി.സി നിർദേശിച്ചിരുന്നെങ്കിലും ഐസകിന് ചെയർമാൻ സ്ഥാനം ലഭിച്ചിരുന്നില്ല.

അതേ സമയം, ആദ്യ ടേം ചെയർമാൻ സ്ഥാനം ലഭിക്കാത്ത പക്ഷം എൽ.ഡി.എഫുമായി ധാരണയിലെത്താൻ അവരുമായി ചർച്ച നടത്തിയെന്ന് ആരോപണമുള്ള വിനോദ് കുമാറിന് ഡി.സി.സി ഭാരവാഹിത്വം നൽകരുതെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ചെയർമാൻ തെരഞ്ഞെടുപ്പിൽ ഐസക്കിന് പിന്തുണ നൽകിയില്ലെങ്കിൽ വിനോദ്കുമാർ പക്ഷത്തുള്ള സുഭാഷിന് ചെയർമാൻ സ്ഥാനം നൽകി ഭരണം നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതികളും കോൺഗ്രസ് ആലോചനയിലുണ്ട്. വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ സരോജിനി ഓടമ്പമായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് അറിയുന്നത്. 28 ഡിവിഷനുകളുള്ള നഗരസഭയില്‍ യു.ഡി.എഫിനു 15 ഉം എല്‍ഡി.എഫിനു 13ഉം കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എഫില്‍ മുസ്‌ലിംലീഗിന് ഒമ്പതും കോണ്‍ഗ്രസിന് ആറും അംഗങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *