May 2, 2026

വേനല്‍ ചൂട് – ജോലി സമയം ക്രമീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
20240214 170643
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വേനല്‍ ചൂട് വര്‍ദ്ധിച്ചതിനാല്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയോട് നേരില്‍ കണ്ട് ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തു.
വയനാട് ജില്ലയില്‍ വേനല്‍ ചൂട് കടുത്തതോട് കൂടി തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ ഭൂരിഭാഗവും തോട്ടം മേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ്. വര്‍ദ്ധിച്ച വേനല്‍ ചൂട് കാരണം തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനും, മറ്റ് ത്വക്ക് രോഗങ്ങള്‍ പിടിപെടുന്നതിനും സാധ്യതകള്‍ ഏറെയാണ്. അതിനാല്‍ അടിയന്തരമായി തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് വകുപ്പ് മന്ത്രിയോടും, ലേബര്‍ കമ്മീഷണറോടും, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് എന്നിവരോടും എം.എല്‍.എ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *