May 2, 2026

‘ സദ്ഗമയ’പിണങ്ങോട് ഗവ.യു.പി. സ്കൂൾ വാർഷികവും, യാത്രയയപ്പും സംഘടിപ്പിച്ചു

0
20240215 202143
By ന്യൂസ് വയനാട് ബ്യൂറോ

 

പിണങ്ങോട്. ഗവ. യു.പി. സ്കൂൾ 119-ാം വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എം. ജോർജ് മാസ്റ്റർക്കുള്ള യാത്രയയപ്പും നവീകരിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനവും അതിവിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവ്വഹിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി പ്രസാദ് നവീകരിച്ച ഐ. ടി ലാബ് ഉദ്ഘാടനം ചെയ്തു. എൽ. എസ്. എസ് പരീക്ഷ വിജയികളെയും , സംസ്ഥാന കായിക മത്സര വിജയികളെയും, അല്ലാമ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ് വിജയികളെയും അനുമോദിച്ചു.

വാർഡ് മെമ്പർമാരായ സി.മമ്മി,ജാസർ പാലക്കൽ, സീനിയർ അസിസ്റ്റൻ്റ് മീരമ്മ എം.ബി, എം.പി.ടി.എ പ്രസിഡൻ്റ് സറീന ഹാരിസ്, പി.ടി.എ അംഗം ജംഷിദ് ബാവ, പി.ടി.എ വൈസ് പ്രസിഡൻ്റ് സനൽ പി.ജി, എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ദിജി. കെ റിപ്പോർട്ട് അവതരിപ്പിച്ചു.

 

പി.ടി.എ പ്രസിഡണ്ട് ജറീഷ് കെ. സ്വാഗതവും, സ്വാഗത സംഘം ട്രഷറർ കെ.എച്ച് അബൂബക്കർ നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *